സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യത

സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യത

ബെംഗളൂരു: സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ക​ര്‍ണാ​ട​ക​യു​ടെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും സാ​ധാ​ര​ണ കാ​ലാ​വ​സ്ഥ​യി​ല്‍ കൂടുതൽ ചൂട് അനുഭവപെടുമെന്നും ജ​ന​സാ​ന്ദ്ര​ത കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​ത്രി കാലങ്ങ​ളി​ല്‍ താ​പ​നി​ല ഉ​യ​രു​മെ​ന്നും ഐഎംഡി അ​റി​യി​ച്ചു.

തീ​ര​ദേശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ജാഗ്രത പാലിക്കണമെന്നും ഉ​ച്ച​ക്ക് 12നും വൈകിട്ട് മൂന്നി​നു​മി​ട​യി​ല്‍ അനാവശ്യമായി പു​റ​ത്തി​റ​ങ്ങി ന​ട​ക്ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പുണ്ട്. ഇതിനിടെ വേനല്‍ ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി ബെംഗളൂരു ഉൾപ്പെടെയുള്ള ചില ന​ഗ​ര​ത്തി​ല്‍ ക​ഴി​ഞ്ഞ​ദിവസം നേരിയ മഴ ലഭിച്ചിരുന്നു. മാ​ണ്ഡ്യ, മൈസൂരു, ചാ​മ​രാ​ജ് ന​ഗ​ര്‍, കു​ട​ക്, ഹാസന്‍, ചി​ക്ക​ബെ​ല്ലാ​പു​ര, തു​മ​കൂ​രു, രാമ​ന​ഗ​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നേ​രി​യ മഴക്ക് സാ​ധ്യ​തയുള്ളതായാണ് അറിയിപ്പ്. ഈ ജില്ലകളിൽ കൂ​ടി​യ താ​പ​നി​ല 34 ഡി​ഗ്രി സെ​ല്‍ഷ്യ​സും കുറഞ്ഞ താപ​നി​ല 20 ഡി​ഗ്രി സെ​ല്‍ഷ്യ​സു​മാ​യി​രി​ക്കും.

TAGS: KARNATAKA | TEMPERATURE
SUMMARY: Heatwaves starts in karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *