കേരളത്തിൽ അടുത്ത നാല് ദിവസങ്ങളില്‍ ചൂട് കടുക്കും

കേരളത്തിൽ അടുത്ത നാല് ദിവസങ്ങളില്‍ ചൂട് കടുക്കും

തിരുവനന്തപുരം: കേരളത്തിൽ പകല്‍ താപനില വരുന്ന നാല് ദിവസങ്ങളില്‍ ഉയരാൻ സാധ്യത. നിലവില്‍ പാലക്കാട്, പത്തനംതിട്ട, തൃശൂർ, കൊല്ലം ജില്ലകളിലാണ് ഉയർന്ന താപനില രേഖപ്പെടുത്തുന്നത്. ഇന്നലെ പാലക്കാട് മുണ്ടൂരില്‍ 39.2 ഡിഗ്രി സെല്‍ഷസ് ചൂട് രേഖപ്പെടുത്തി. അതോടൊപ്പം കൊല്ലം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യുവി ഇൻഡക്സിലും വർധനവ് ഉണ്ട്.

അതേസമയം, ചൂടിന് ആശ്വാസമായി തെക്കൻ ബംഗാള്‍ ഉല്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഈ മാസം അവസാനം മാർച്ച്‌ ആദ്യ ദിവസങ്ങളില്‍ ഒറ്റപ്പെട്ട വേനല്‍ മഴയ്ക്കും സാധ്യത. മധ്യ തെക്കൻ ജില്ലകളിലാണ് ഒറ്റപ്പെട്ട മഴ ലഭിക്കാനുള്ള കൂടുതല്‍ സാധ്യത.

താപനില ഉയരാൻ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നല്‍കി.പകല്‍ 11 മണി മുതല്‍ മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടർച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്.

TAGS : KERALA
SUMMARY : Heatwave to continue in Kerala for next four days

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *