ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; 184 വിമാനങ്ങള്‍ വൈകി, 7 വിമാനങ്ങള്‍ റദ്ദാക്കി

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; 184 വിമാനങ്ങള്‍ വൈകി, 7 വിമാനങ്ങള്‍ റദ്ദാക്കി

ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും കനത്ത മൂടല്‍മഞ്ഞിനെ തുടർന്ന് ഏഴ് വിമാനങ്ങള്‍ റദ്ദാക്കി. 184 വിമാനങ്ങള്‍ വൈകുകയാണ്. ദേശീയ തലസ്ഥാനത്ത് 6 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില. തലസ്ഥാന പ്രദേശത്ത് പലയിടത്തും മൂടല്‍ മഞ്ഞു മൂലം ദൃശ്യപരത പൂജ്യമാണ്. ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും കനത്തമൂടല്‍മഞ്ഞ് കാരണം കുറഞ്ഞത് 26 ട്രെയിനുകള്‍ വൈകി.

ഫ്ലൈറ്റ് വിവരങ്ങള്‍ക്കായി യാത്രക്കാര്‍ ബന്ധപ്പെട്ട എയര്‍ലൈനുമായി ബന്ധപ്പെടാന്‍ അഭ്യര്‍ഥിക്കുന്നുവെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇന്നും നാളെയും ഡല്‍ഹി-എന്‍സിആര്‍ മേഖല, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

TAGS : DELHI
SUMMARY : Heavy fog in Delhi; 184 flights were delayed and 7 flights were cancelled

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *