ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; യെല്ലോ അലേര്‍ട്ട്

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; യെല്ലോ അലേര്‍ട്ട്

ന്യൂഡൽഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളെ പൊതിഞ്ഞ് ഇടതൂര്‍ന്ന മൂടല്‍മഞ്ഞ്. കാഴ്ച പരിധി കുറഞ്ഞതോടെ ട്രെയിന്‍, വിമാന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിലേക്ക് എത്തിച്ചേരുന്നതിന് അഞ്ച് മിനിറ്റും പുറപ്പെടുന്ന വിമാനങ്ങള്‍ക്ക് 11 മിനിറ്റും ശരാശരി കാലതാമസം റിപ്പോര്‍ട്ട് ചെയ്തു.

സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എന്നിവയുള്‍പ്പെടെ നിരവധി എയര്‍ലൈനുകളുടെ വിമാനങ്ങളെ മൂടല്‍ മഞ്ഞ് ബാധിച്ചു. മോശം കാലാവസ്ഥ കാരണം അമൃത്സറിലേക്കും ഗുവാഹത്തിയിലേക്കും വരുന്നതും പോകുന്നതുമായ എല്ലാ വിമാനങ്ങളെയും ബാധിച്ചതായി സ്പൈസ് ജെറ്റ് അറിയിച്ചു. ഡല്‍ഹി, അമൃത്സര്‍, ലഖ്നൗ, ബെംഗളൂരു, ഗുവാഹത്തി റൂട്ടുകളില്‍ ഇന്‍ഡിഗോ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്‌ യാത്രാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും ജമ്മു കശ്മീരിലും കനത്ത മഞ്ഞു വീഴ്ചയാണ്. -3 മുതല്‍ -6 വരെയാണ് ഇവിടങ്ങളിലെ താപനില. ജമ്മുവിലേക്കും ഹിമാചലിലേക്കും സഞ്ചാരികളുടെ ഒഴുക്കാണ്. കുടുങ്ങിക്കിടന്ന ആയിരക്കണക്കിന് സഞ്ചാരികളെയാണ് പലയിടങ്ങളില്‍ നിന്നായി ഒരാഴ്ചയ്ക്കിടെ പൊലീസും സുരക്ഷസേനയും രക്ഷപ്പെടുത്തിയത്.

ജമ്മു കശ്മീരിലെ പൂഞ്ചില്‍ കനത്ത മഞ്ഞു വീഴ്ചയെത്തുടർന്ന് മുഗള്‍ റോഡ് കഴിഞ്ഞ 4 ദിവസമായി അടച്ചിട്ടിരിക്കുകയാണ്. കശ്മീർ താഴ്വരയെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന സോജില പാസും കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അടച്ചു. നിരവധി ഹൈവേകളും മഞ്ഞു മൂടി. ശ്രീ നഗറിലെ ദാല്‍ തടാകം തണുത്തുറഞ്ഞ നിലയിലാണ്. ജനുവരി 4 മുതല്‍ ഹിമാചലിലും ജമ്മു കശ്മീരിലും ശീതതരംഗ മുന്നറിയിപ്പുണ്ട്.

TAGS : DELHI
SUMMARY : Heavy fog in Delhi; Yellow Alert

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *