ഡല്‍ഹിയില്‍ കനത്ത മഴയും കാറ്റും; നഗരത്തില്‍ വെള്ളക്കെട്ട്, വിമാനങ്ങള്‍ വൈകി

ഡല്‍ഹിയില്‍ കനത്ത മഴയും കാറ്റും; നഗരത്തില്‍ വെള്ളക്കെട്ട്, വിമാനങ്ങള്‍ വൈകി

ഡല്‍ഹി: ഡല്‍ഹിയിലും സമീപ നഗരങ്ങളായ എന്‍സിആറിലും ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷവും ഉണ്ടായതിനാല്‍ 40-ലധികം വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. ഏകദേശം 100 വിമാനങ്ങള്‍ വൈകി. അടുത്ത കുറച്ച്‌ മണിക്കൂറുകളില്‍ 70 മുതല്‍ 80 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഡല്‍ഹിയില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചു. പാലം സ്റ്റേഷന്‍ മണിക്കൂറില്‍ 74 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്ന് റിപ്പോര്‍ട്ട് ചെയ്തു. പുലര്‍ച്ചെ 5.30 നും 5.50 നും ഇടയില്‍, പ്രഗതി മൈതാനത്ത് മണിക്കൂറില്‍ 78 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശി. തലസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഇഗ്‌നോയില്‍ മണിക്കൂറില്‍ 52 കിലോമീറ്ററും നജഫ്ഗഡില്‍ മണിക്കൂറില്‍ 56 കിലോമീറ്ററും ലോധി റോഡിലും പിതംപുരയിലും മണിക്കൂറില്‍ 59 കിലോമീറ്ററും വേഗതയില്‍ ശക്തമായ കാറ്റ് വീശി.

TAGS : DELHI | HEAVY RAIN
SUMMARY : Heavy rain and wind in Delhi; flights delayed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *