കനത്ത മഴ; ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴ; ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബെംഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, പ്രൈമറി, ഹയർ സെക്കൻഡറി സ്കൂളുകൾ, പി.യു കോളേജുകൾ എന്നിവ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ ഭരണകൂടങ്ങള്‍ അവധി പ്രഖ്യാപിച്ചത്. ഡിഗ്രി കോളേജുകൾ, പി.ജി. കോളേജുകൾ, ഡിപ്ലോമ, ഐ.ടി.ഐ കോളേജുകൾക്ക് അവധി ബാധകമല്ല. ഉഡുപ്പി അടക്കമുള്ള തീരദേശ ജില്ലകളിൽ ശക്തമായ മഴയാണ് ലഭിച്ചത്. ജില്ലയിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂലൈ 8 മുതൽ ജൂലൈ 12 വരെ, ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ ഒറ്റപ്പെട്ട അതിശക്തമായ  മഴയ്ക്ക് സാധ്യതയുള്ളതായി കർണാടക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ ഉൾനാടൻ ജില്ലകളായ ബെലഗാവി, ബാഗൽകോട്ട്, ബിദാർ, കലബുറഗി, യാദ്ഗിർ, ധാർവാഡ്, ഗദഗ്, ഹവേരി, കൊപ്പൽ, റായ്ച്ചൂർ, വിജയപുര എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 40-50 കി.മീ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ബല്ലാരി, ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, ചാമരാജനഗർ, ചിക്കബെല്ലാപൂർ, ചിത്രദുർഗ, ദാവൻഗരെ, കുടക്, കോലാർ, മാണ്ഡ്യ, മൈസൂരു, രാമനഗര, തുംകുരു, വിജയനഗർ തുടങ്ങിയ തെക്കൻ ഉൾനാടൻ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
<BR>
TAGS : RAIN | DAKSHINA KANNADA | UDUPI
SUMMARY : Heavy rain; Holiday for educational institutions tomorrow in Dakshina Kannada and Udupi districts

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *