ശക്തമായ മഴ; ബെംഗളൂരുവിൽ സ്കൂളുകൾക്ക് നാളെ അവധി

ശക്തമായ മഴ; ബെംഗളൂരുവിൽ സ്കൂളുകൾക്ക് നാളെ അവധി

ബെംഗളൂരു: ബെംഗളൂരുവിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ബുധനാഴ്ച സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മുഴുവൻ അംഗണവാടികൾക്കും, സ്കൂളുകൾക്കും അവധി ബാധകമാണെന്ന് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ജഗദീഷ ജി. അറിയിച്ചു.

കോളേജുകൾക്ക് നിലവിൽ അവധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി അതാത് സ്ഥാപനങ്ങൾ തീരുമാനം എടുക്കണമെന്ന് കമ്മീഷണർ അറിയിച്ചു.

നഗരത്തിലെ ചില സർവകലാശാലകളിൽ പരീക്ഷകൾ നടക്കുന്നതിനാലാണ് അവധി മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അനുവദിക്കാത്തതെന്നും കമ്മീഷണർ പറഞ്ഞു. എന്നിരുന്നാലും ക്ലാസുകളിലേക്ക് വരുന്ന വിദ്യാർഥികളുടെ സുരക്ഷ ചുമതല അതാത് സ്ഥാപനങ്ങൾ ഏറ്റെടുക്കണം. എല്ലാ കുട്ടികളും സുരക്ഷിതമായി കോളേജിലെക്കും, തിരിച്ച് വീട്ടിലേക്കും എത്തുന്നുണ്ടെന്ന് സ്ഥാപനം മേധാവികൾ ഉറപ്പ് വരുത്തണം.

സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്ക് വർക്ക്‌ ഫ്രം ഹോം അനുവദിക്കണമെന്നും നിർദേശമുണ്ട്. ജീവനക്കാരെ യാത്ര ചെയ്യാൻ അനുവദിക്കരുതെന്നും, അവരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെടണമെന്നും നിർദേശിച്ചു. നഗരത്തിൽ തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ടും ഗുരുതര ഗതാഗതക്കുരുക്കുമാണ് അനുഭവപ്പെടുന്നത്. നഗരത്തിൽ അടുത്ത നാല് ദിവസത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

TAGS: BENGALURU | HOLIDAY
SUMMARY: Bengaluru Schools Closed Tomorrow, Holiday Announced Due to Heavy Rains

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *