ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷം

ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷം

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴ തുടരുന്നു. ശനിയാഴ്ച വൈകീട്ട് മുതൽ നഗരത്തിൽ നിർത്താതെ പെയ്ത മഴയിൽ നിരവധി റോഡുകളിൽ വെള്ളം കയറി. 17.4 മില്ലിമീറ്റർ മഴയാണ് നഗരത്തിൽ ശനിയാഴ്ച രാത്രി രേഖപ്പെടുത്തിയത്. കനത്ത മഴയിൽ നഗരത്തിന്റെ നിരവധിയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഞായറാഴ്ച വൈകീട്ടും നഗരത്തിൽ ശക്തമായ മഴ തുടരുകയാണ്. പ്രധാന റോഡുകളിലെല്ലാം വെള്ളം കയറിയതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി.

 

 

രാജരാജേശ്വരി നഗർ, കെംഗേരി, ഹെബ്ബാൾ ജംഗ്ഷൻ, നാഗവാര, ഹൊറമാവ്, ഹെന്നൂർ, കസ്തൂരി നഗർ, രാമമൂർത്തി നഗർ, വിൻഡ്‌സർ മാനർ അണ്ടർപാസ്, മേഖ്രി സർക്കിൾ, ഔട്ടർ റിംഗ് റോഡ് എന്നീ പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപെട്ടിട്ടുണ്ട്. അടുത്ത രണ്ട് ദിവസത്തേക്ക് കൂടി നഗരത്തിൽ യെല്ലോ അലർട്ട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചിട്ടുണ്ട്.

 

റോഡുകൾക്ക് പുറമെ സ്കൂളുകളുടെ ബേസ്മെന്റുകൾ, സുധാമ നഗർ, സഞ്ജയ്‌ നഗർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ പാർക്കിംഗ് ഏരിയ എന്നിവിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. അടിപ്പാതകൾ വഴിയുള്ള യാത്രകൾ ഒഴിവാക്കാൻ യാത്രക്കാരോട് ട്രാഫിക് പോലീസ് നിർദേശിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ മാർഷലുകൾ വിന്യസിച്ചതായി ബിബിഎംപി അറിയിച്ചു.

 

TAGS: BENGALURU | RAIN
SUMMARY: Heavy Rain lashes in city from saturday

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *