ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ടുകൾ

ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ടുകൾ

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ കനത്ത മഴ. നഗരത്തിൽ വൈകീട്ട് 5.30 വരെ യഥാക്രമം 4.3 മില്ലിമീറ്റർ മഴയും, എച്ച്എഎൽ വിമാനത്താവള സ്റ്റേഷനിലും കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഐഎ) സ്റ്റേഷനിലും യഥാക്രമം 38.8 മില്ലിമീറ്റർ മഴയും 22.4 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. നിരവധി റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു.

ഇന്നർ റിംഗ് റോഡ്, ഓൾഡ് മദ്രാസ് റോഡ്, ഓൾഡ് എയർപോർട്ട് റോഡ്, സർജാപുര റോഡ്, ബെല്ലന്ദൂർ, ഡോംലൂർ, ജീവൻ ഭീമ നഗർ, കസ്തൂരിനഗർ, വസന്ത് നഗർ, കാടുഗോഡി, മഡിവാള, സിൽക്ക് ബോർഡ്, ബിടിഎം ലേഔട്ട്, ടിൻ ഫാക്ടറി, ഔട്ടർ റിംഗ് റോഡിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് അതിശക്തമായ മഴ ലഭിച്ചത്. ബിബിഎംപിയുടെ എട്ട് ഡിവിഷനുകളിലായി ആകെ 12 മരങ്ങളും 41 ശാഖകളും കടപുഴകി വീണതായി റിപ്പോർട്ട്‌ ചെയ്തു. രാജാജിനഗറിൽ മരം വീണ് മൂന്ന് കാറുകൾക്കും രണ്ട് ഇരുചക്ര വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. മരങ്ങളും ശാഖകളും വീണത് പല പ്രദേശങ്ങളിലും ഗതാഗത തടസ്സത്തിനും കാരണമായി.

അടുത്ത 36 മണിക്കൂർ നഗരത്തിലും സമീപ പ്രദേശങ്ങളിലും പൊതുവെ മേഘാവൃതമായ ആകാശമായിരിക്കുമെന്ന് ഐഎംഡി അറിയിച്ചു. ചില പ്രദേശങ്ങളിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റും മിതമായ മഴയും ഉണ്ടാകാൻ സാധ്യതയുണ്ട് ഐഎംഡി ഉദ്യോഗസ്ഥർ പറഞ്ഞു. പരമാവധി താപനിലയും കുറഞ്ഞ താപനിലയും യഥാക്രമം 29 ഡിഗ്രി സെൽഷ്യസും 20 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

 

TAGS: BENGALURU | RAIN
SUMMARY: Heavy rain lashes in bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *