ബെംഗളൂരുവിൽ ശക്തമായ മഴ; നിരവധി റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു

ബെംഗളൂരുവിൽ ശക്തമായ മഴ; നിരവധി റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു

ബെംഗളൂരു: ബെംഗളൂരുവിൽ ശനിയാഴ്ച വൈകീട്ട് മുതൽ പെയ്ത ശക്തമായ മഴയിൽ പ്രധാന റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അതിശക്തമായ മഴയാണ് ഇന്നലെ ലഭിച്ചത്. എച്ച്എസ്ആർ ലേഔട്ട്, ഹംപിനഗര, ബഗലഗുണ്ടെ, വർത്തൂർ, ദൊഡ്ഡനെകുണ്ഡി, ആർആർ നഗർ, രാജമഹൽ ഗുട്ടഹള്ളി, വി നാഗേനഹള്ളി, ഷെട്ടിഹള്ളി, കടുഗോഡി, ഹഗദൂർ, സിംഗസാന്ദ്ര, കോറമംഗല, വിജയനഗർ, ചാമരാജ്പേട്ട്, കെംഗേരി തുടങ്ങിയ പ്രദേദങ്ങളിലാണ് പ്രധാനമായും മഴ ലഭിച്ചത്.

 

 

റോഡുകളിൽ മണിക്കൂറുകളോളം ഗതാഗത കുരുക്കും അനുഭവപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ടും സമാനമായ മഴ നഗരത്തിൽ ലഭിച്ചിരുന്നു. പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടായി. താഴ്ന്ന പ്രദേശങ്ങളിലും അടിപ്പാതകളിലും വെള്ളം കയറിയതോടെ ഇതുവഴിയുള്ള യാത്ര ട്രാഫിക് പോലീസ് വിലക്കി. മഴ പെയ്യുന്ന സമയത്ത് വാഹനങ്ങൾ അടിപ്പാത വഴി കടന്നുപോകരുതെന്ന് ബിബിഎംപിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നഗരത്തിൽ അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

TAGS: BENGALURU | RAIN
SUMMARY: Heavy rain lashes out in parts of Bangalore

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *