ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. വരുന്ന അഞ്ച് ദിവസത്തേയ്ക്ക് നഗരത്തല്‍ മഴയും ഇടിമിന്നലും മേഘാവൃതമായ അന്തരീക്ഷവുമാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഒരു ചെറിയ മഴ പെയ്താൽ തന്നെ ഗതാഗതക്കുരുക്കും വെള്ളക്കെട്ടും ഉണ്ടാകുന്ന നഗരത്തിൽ എല്ലാവിധ മുകൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ബിബിഎംപി അറിയിച്ചു.

കഴിഞ്ഞ വർഷത്തേക്കാൾ രണ്ടാഴ്ച നേരത്തെയാണ് ഇത്തവണ ബെംഗളുരുവിൽ കാലവര്‍ഷം എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂൺ 15 നാണ് തെക്കു പടിഞ്ഞാറൻ മൺസൂൺ എത്തിയതെങ്കിൽ ഇത്തവണ 15 ദിവസം മുമ്പേ ഈ വർഷത്തെ കാലവർഷം ആരംഭിച്ചു കഴിഞ്ഞു.

ഞായറാഴ്ച ബെംഗളുരുവിൽ കനത്ത മഴയാണ് പെയ്തത്. രാവിലെ കനത്ത ചൂടായിരുന്നുവെങ്കിലും ഉച്ചകഴിഞ്ഞ് ആരംഭിച്ച ശക്തമായ മഴ ഏറെനേരം നീണ്ടുനിന്നു. രാത്രി മണിക്കൂറുകളോളം നീണ്ടുനിന്ന മഴ കാരണം പലയിടങ്ങളിലും വൈദ്യുതി വിതരണം മുടങ്ങി. നഗരത്തിൽ ജൂൺ 6, ജൂൺ 7 തീയതികളിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നു. ഈ ദിവസങ്ങളിൽ കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

TAGS: BENGALURU UPDATES, RAIN UPDATES
KEYWORDS: Heavy rain predicted for next five days in bangalore

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *