ഫെംഗൽ ചുഴലിക്കാറ്റ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത

ഫെംഗൽ ചുഴലിക്കാറ്റ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: ഫെംഗൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കർണാടകയിലെ വിവിധ ജില്ലകളിൽ വരും ദിവസങ്ങൾ കനത്ത മഴയ്ക്ക് സാധ്യത. ഡിസംബർ ഒന്ന് വരെ സംസ്ഥാനത്തെ തെക്കൻ ജില്ലകളിലും തീരദേശ പ്രദേശങ്ങളിലും അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു.

കോലാറിൽ ഡിസംബർ 3 വരെയും, ബെംഗളൂരു അർബൻ, റൂറൽ ജില്ലകൾ, ശിവമൊഗ, മാണ്ഡ്യ, മൈസൂരു, ചിക്കബല്ലാപുര, തുമകുരു, ഉഡുപ്പി ഉൾപ്പെടെയുള്ള ജില്ലകളിൽ ഡിസംബർ ഒന്ന് വരെയും ശക്തമായ മഴ പെയ്തേക്കും. ബെംഗളൂരുവിൽ നവംബർ 30ന് ഒറ്റപ്പെട്ട മിതമായ മഴയ്ക്കാണ് സാധ്യത.

വ്യാഴാഴ്ച ബെംഗളൂരുവിലെ ഏറ്റവും കുറഞ്ഞ താപനില നിലവിൽ 20 ഡിഗ്രി സെൽഷ്യസാണ്. വരും ദിവസങ്ങളിൽ നഗരത്തിൽ താപനില 12-14 ഡിഗ്രി സെൽഷ്യസായി കുറഞ്ഞേക്കും. കർണാടകയുടെ വടക്കൻ ഭാഗങ്ങളിൽ താപനില സാധാരണയേക്കാൾ 2-4 ഡിഗ്രി സെൽഷ്യസ് കുറയുമെന്നും ഐഎംഡി ഉദ്യോഗസ്ഥർ പറഞ്ഞു.

TAGS: KARNATAKA | RAIN
SUMMARY: Parts of Karnataka to witness rain due to Cyclone Fengal effect

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *