ബെംഗളൂരുവിൽ നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണിത്. ഡിസംബർ 12 മുതൽ 14 വരെ നഗരത്തിൽ ഇടിമിന്നലൊടു കൂടിയ മഴയ്ക്കാണ് സാധ്യത.

കർണാടകയുടെ തെക്കൻ പ്രദേശങ്ങളിൽ പലയിടത്തും നേരിയ തോതിൽ മഴ ലഭിക്കുമെന്നും ഡിസംബർ 12, 13 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു. ഡിസംബർ 12ന് ബെംഗളൂരുവിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി ബെംഗളൂരു ശാസ്ത്രജ്ഞൻ സി.എസ്. പാട്ടീൽ പറഞ്ഞു. കഴിഞ്ഞയാഴ്ച ഫെംഗൽ ചുഴലിക്കാറ്റിനെ തുടർന്ന് ബെംഗളൂരുവിൽ നാല് ദിവസത്തോളം നിർത്താതെ മഴ പെയ്തിരുന്നു. താപനിലയിലും വലിയ കുറവുണ്ടായിരുന്നു.

TAGS: BENGALURU | RAIN
SUMMARY: Bengaluru likely to receive rain from December 12 to 14

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *