പെരുമഴ; കൊല്ലത്ത് വള്ളം മറിഞ്ഞ് രണ്ട്  യുവാക്കള്‍ക്ക് ദാരുണാന്ത്യം

പെരുമഴ; കൊല്ലത്ത് വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊല്ലം: കനത്ത മഴയെ തുടര്‍ന്നു വള്ളം മറിഞ്ഞ് ഒഴുക്കില്‍ പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. കൊല്ലം പള്ളിക്കലാറില്‍ ഉണ്ടായ അപകടത്തില്‍ കല്ലേലി ഭാഗം സ്വദേശികളായ ശ്രീരാഗ് (24), അജിത്ത് (23) എന്നിവരാണ് മരിച്ചത്. ആറ്റില്‍ മീന്‍ പിടിക്കാനായി എത്തിയ നാലംഗ സംഘത്തിന്റെ വള്ളമാണ് മറിഞ്ഞത്.

സംഘത്തിലുണ്ടായിരുന്ന രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു. മരിച്ച ശ്രീരാഗിന്റെ ഇരട്ട സഹോദരനായ ശ്രീരാജ്, അനന്ദു എന്നിവരാണ് രക്ഷപ്പെട്ടത്. ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ സംഘം സംഭവസ്ഥലത്തെത്തി ഒഴുക്കില്‍പ്പെട്ട ശ്രീരാഗിനേയും അജിത്തിനേയും കരക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരിച്ചിരുന്നു. കനത്ത മഴയും കാറ്റുമാണ് വള്ളം മറിയാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
<BR>
TAGS : KOLLAM NEWS,
SUMMARY : Heavy rain; Two youths die tragically after boat capsizes in Kollam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *