പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിച്ചു; കേരളത്തിൽ അതിശക്തമഴ 5 ദിവസം തുടരും, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിച്ചു; കേരളത്തിൽ അതിശക്തമഴ 5 ദിവസം തുടരും, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസത്തേക്ക് വ്യാപക മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരള മുതൽ മഹാരാഷ്ട്ര തീരംവരെയുള്ള ന്യൂനമർദ്ദപാത്തി മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ആന്ധ്രാപ്രദേശ് തീരത്തുളള ചക്രവാതച്ചുഴി, കേരള തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചതിന്റെയും അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് മഴ തുടരുന്നത്.

മദ്ധ്യ വടക്കൻ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക്  സാധ്യത. മദ്ധ്യ തെക്കൻ ജില്ലകളിലും മഴ ലഭിക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുമാണ്.
<BR>
TAGS : HEAVY RAIN | KERALA
SUMMARY : Heavy rain will continue in Kerala for 5 days

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *