കനത്ത മഴ; കാഞ്ഞങ്ങാട് ദേശീയപാതയുടെ സര്‍വീസ് റോഡ് ഇടിഞ്ഞു

കനത്ത മഴ; കാഞ്ഞങ്ങാട് ദേശീയപാതയുടെ സര്‍വീസ് റോഡ് ഇടിഞ്ഞു

കാസറഗോഡ്: ശക്തമായ മഴയെതുടര്‍ന്ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിന് സമീപം നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ സര്‍വീസ് റോഡ് ഇടിഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് റോഡ് ഇടിഞ്ഞ് താഴുകയായിരുന്നു. മീറ്ററുകളോളം ആഴത്തില്‍ ഉള്ള കുഴിയാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. നിലവില്‍ സർവീസ് റോഡിലൂടെയുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.

അതിനിടെ മലപ്പുറം തലപ്പാറ ഭാഗത്ത് ദേശീയ പാതയില്‍ വിള്ളല്‍ കണ്ടെത്തിയതും ആശങ്ക പരത്തുന്നുണ്ട്. നിർമാണം പൂർത്തിയായ ആറുവരിപ്പാതയിലാണ് മീറ്ററുകളോളം നീളത്തില്‍ വിള്ളലുകളുള്ളത്. ദേശീയപാതയില്‍ ഗതാഗതം നിരോധിച്ചിരിക്കുകയാണ്.

TAGS : HEAVY RAIN
SUMMARY : Heavy rains; Kanhangad National Highway service road collapses

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *