ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തിരുന്നുവെങ്കിലും മഴയുടെ അളവ് കുറഞ്ഞിരുന്നു. എന്നാൽ വരും ദിവസങ്ങളിൽ നഗരത്തിൽ മഴ ശക്തമായേക്കും. ശനിയാഴ്ച ബെംഗളുരുവിലെ കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസ് ആണ്. വരും ദിവസങ്ങളിലും ഇതേ കാലാവസ്ഥ തുടരുമെന്നാണ് റിപ്പോർട്ട്.

താപനില 30 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമെന്നും നാല് ദിവസത്തേക്ക് നിരവധി മഴ തുടരുമെന്നും ഐഎംഡി പറഞ്ഞു. ജൂൺ 26 മുതൽ മഴ ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടിയ താപനില 30 ഡിഗ്രി സെൽഷ്യസായി തുടരുമ്പോൾ കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസായി കുറയും. നിലവിൽ 20 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില. അതേസമയം ഇലക്ട്രോണിക് സിറ്റി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഐഎംഡി പ്രവചിച്ചിരിക്കുന്നത്.

ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, ബെല്ലാരി, ചിക്കമഗളൂരു, ചിത്രദുർഗ, കുടക്, ഹാസൻ, കോലാർ, മൈസൂരു, മാണ്ഡ്യ, ശിവമോഗ, തുമകുരു എന്നീ ജില്ലകളിൽ ജൂൺ 24 വരെ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ കാലയളവിൽ ദക്ഷിണ കർണാടകയിൽ 64.5 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നും ഐഎംഡി ഉദ്യോഗസ്ഥർ പറഞ്ഞു.

TAGS: BENGALURU UPDATES| RAIN UPDATES
SUMMARY: Heavy rains predicted in bengaluru for upcoming days

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *