ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ബെംഗളൂരു അർബൻ, തുമകുരു, ചിക്കബല്ലാപുർ, കോലാർ, രാമനഗര, മൈസൂരു, മാണ്ഡ്യ, ഹാസൻ, കുടക് എന്നിവിടങ്ങളിലാണ് ഒക്ടോബർ 16നും 17നും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒക്‌ടോബർ 14 മുതൽ 18 വരെ തീരപ്രദേശങ്ങളിലും കർണാടകയുടെ തെക്കൻ ഭാഗങ്ങളിലും ഒറ്റപ്പെട്ട അതിശക്തമായ  മഴയ്ക്ക് സാധ്യതയുണ്ട്. ബെംഗളൂരുവിൽ ഒക്ടോബർ 13 വരെ 72 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തുടനീളം മഴ തുടരും.

ഒക്ടോബറിൽ ബെംഗളുരുവിലെ ശരാശരി മൊത്തം മഴ 168.3 മില്ലിമീറ്ററാണ്. വരും ദിവസങ്ങളിൽ നഗരത്തിലും വ്യാപകമായ മഴയ്ക്കാണ് സാധ്യത. ഇക്കാരണത്താൽ തന്നെ വൈകീട്ട് അടിപ്പാതകൾ വഴിയുള്ള യാത്രകൾ ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ബിബിഎംപിയോട് ഐഎംഡി നിർദേശിച്ചു.

TAGS: KARNATAKA | RAIN UPDATES
SUMMARY: IMD issues yellow alert for nine districts in Karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *