ബെംഗളൂരുവിൽ ജൂലൈ 8 വരെ ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ ജൂലൈ 8 വരെ ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ ജൂലൈ 8 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ജില്ലയിൽ ഈ ദിവസങ്ങളിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഐഎംഡി അറിയിച്ചു. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടത്തോടും ഐഎംഡി ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂലൈ 12 വരെ സംസ്ഥാനത്തുടനീളം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്എൻഡിഎംസി) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തീരപ്രദേശങ്ങളിലും പശ്ചിമഘട്ട മേഖലകളിലും ജൂലൈ ആദ്യവാരം സാധാരണയിൽ കൂടുതൽ മഴ ലഭിച്ചിട്ടുണ്ട്. ഉത്തര കന്നഡയിലും കനത്ത മഴയാണ് പെയ്യുന്നത്. ദക്ഷിണ കന്നഡ, ഉഡുപ്പി, ചിക്കമഗളൂരു, ശിവമോഗ ജില്ലകളിൽ ഐഎംഡി ഓറഞ്ച് അലർട്ടും, ബെലഗാവി, ധാർവാഡ്, കുടക് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചതായും കെഎസ്എൻഡിഎംസി അധികൃതർ പറഞ്ഞു.

TAGS: BENGALURU UPDATES | RAIN UPDATES
SUMMARY: Widespread rain expected in Bengaluru till July 8

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *