ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ മെയ്‌ ആറ് വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ബെംഗളൂരു അർബൻ റൂറൽ ജില്ലകൾ, കോലാർ, ചിക്കബെല്ലാപുർ, രാമനഗര, മൈസൂരു, ചാമരാജനഗർ, ഹാസൻ, തുമകുരു, ദാവൻഗെരെ, ശിവമൊഗ, ചിക്കമഗളൂരു, ബെള്ളാരി , ചിത്രദുർഗ, മാണ്ഡ്യ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിലെ ചില പ്രദേശങ്ങളിൽ നേരിയ മഴയോ മഴയോടുകൂടിയ ഇടിമിന്നലോ ഉണ്ടാകാൻ സാധ്യത ഉണ്ടന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബുധനാഴ്ച്ച ബെംഗളൂരുവിൽ കൂടിയതും കുറഞ്ഞതുമായ താപനില 24 ഡിഗ്രി സെൽഷ്യസിനും 33 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരുന്നു. ബെംഗളൂരു സിറ്റി, ബെളഗാവി, ധാർവാഡ്, ബീദർ തുടങ്ങിയ സ്ഥലങ്ങളിൽ വരുന്ന ആഴ്ചകളിൽ മിതമായ മഴ ഉണ്ടാകുമെന്നും ഐഎംഡി അറിയിച്ചു. കനത്ത മഴ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ജനങ്ങൾ പരമാവധി വീടുകൾക്കുള്ളിൽ കഴിയണമെന്നും, അനാവശ്യ യാത്രകളും ദീർഘദൂര യാത്രകളും ഒഴിവാക്കണമെന്നും ഐഎംഡി നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ബെംഗളൂരുവിൽ ബുധനാഴ്ച്ച അതിശക്തമായ മഴയാണ് ലഭിച്ചത്. വിശ്വേശ്വരയ്യ ലേഔട്ട്‌, യെലഹങ്ക, ആർആർ നഗർ ഭാഗങ്ങളിൽ മഴ കാരണം റോഡുകളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. നിരവധി സ്ഥലങ്ങളിൽ ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു.

 

TAGS: BENGALURU | RAIN
SUMMARY: Rain, Thunderstorm Alert In Bengaluru, Other Cities Till May 6

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *