ഇടിക്കൂട്ടിലെ ഇതിഹാസം ജോൺ സീന WWE-യിൽ നിന്ന്  വിരമിക്കൽ പ്രഖ്യാപിച്ചു

ഇടിക്കൂട്ടിലെ ഇതിഹാസം ജോൺ സീന WWE-യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

ടൊറൻ്റോ: വേള്‍ഡ് റെസ്ലിങ് എന്റര്‍ടൈന്‍മെന്റ് (ഡബ്ല്യൂഡബ്ല്യൂഇ) ഇതിഹാസം ജോണ്‍ സീന 2025ല്‍ വിരമിക്കും. കാനഡയിലെ ടൊറന്റോയില്‍ നടന്ന പരിപാടിയില്‍ തിങ്ങിനിറഞ്ഞ, ആവേശഭരിതരായ ജനക്കൂട്ടത്തിന് മുന്നിലായിരുന്നു 47കാരനായ സീനയുടെ വിരമിക്കല്‍ പ്രഖ്യാപനം. മൈ ടൈം ഈസ് നൗ’ എന്ന ഏറെ പ്രസിദ്ധമായ തന്റെ ഉദ്ധരണിയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ‘ദ ലാസ്റ്റ് ടൈം ഈസ് നൗ’ എന്ന ടീ ഷര്‍ട്ട് ധരിച്ചെത്തിയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ഇതേ വാചകം എഴുതിയ ഒരു ടൗവ്വലും താരം ഉയര്‍ത്തിക്കാട്ടി.

ഏറെ വൈകാരികമായാണ് ജോണ്‍ സീന വിരമിക്കല്‍ പ്രഖ്യാപിച്ചത്. അപ്രതീക്ഷിത പ്രഖ്യാപനത്തില്‍ ഞെട്ടിയ ആരാധകര്‍ അരുത്, അരുതെന്ന് വിളിച്ചു കൂവി. രണ്ട് പതിറ്റാണ്ടിലേറെയായി ഡബ്ല്യുഡബ്ല്യുഇയിൽ സജീവമായിരുന്ന അദ്ദേഹം. 2025ൽ റെസിൽമാനിയയിൽ പങ്കെടുത്ത് തൻ്റെ ഗുസ്തി ജീവിതം അവസാനിപ്പിക്കുമെന്നും സീന പറഞ്ഞു.

2000-ത്തിന്റെ തുടക്കം മുതല്‍ 2010 കാലം വരെ ഡബ്ല്യുഡബ്ല്യുഇയുടെ മുഖമായിരുന്നു സീന. അഞ്ച് തവണ ഡബ്ല്യൂഡബ്ല്യൂഇ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ചാമ്പ്യനും രണ്ട് തവണ വീതം ഡബ്ല്യൂഡബ്ല്യൂഇ ടാഗ് ടീം ചാമ്പ്യനും വേള്‍ഡ് ടാഗ് ടീം ചാമ്പ്യനുമായി. ഇതിന് പുറമെ രണ്ടുവട്ടം റോയല്‍ റമ്പിളും ഒരു തവണ മണി ഇന്‍ ദി ബാങ്കും ജോണ്‍ സീന സ്വന്തമാക്കിയിട്ടുണ്ട്.

ഗുരുതരമായ അസുഖമുള്ള കുട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ മേക്ക്-എ-വിഷ് ആശംസകള്‍ നല്‍കിയ അദ്ദേഹം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉടമ കൂടിയാണ് സീന.

എക്കാലത്തെയും മികച്ച പ്രഫഷനല്‍ റസ്ലറായി കണക്കാക്കപ്പെടുന്ന സീന ഇപ്പോള്‍ സിനിമയിലാണ് പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. 2006ലാണ് ജോണ്‍ സീന നടനായി അരങ്ങേറ്റം കുറിച്ചത്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 9 അടക്കം നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. സിനിമാ- ടെലിവിഷന്‍ ഷോ തിരക്കുകളെ തുടര്‍ന്ന് ജോണ്‍ സീന 2018 മുതല്‍ ഭാഗികമായാണ് ഡബ്ല്യൂഡബ്ല്യൂഇയുടെ ഭാഗമായിരിക്കുന്നത്. 2025ലെ റോയല്‍ റമ്പിള്‍, എലിമിനേഷന്‍ ചേമ്പര്‍, ലാസ് വെഗാസ് വേദിയാവുന്ന റെസല്‍മാനിയ 41 എന്നിവയായിരിക്കും ആയിരിക്കും ഡബ്ല്യൂഡബ്ല്യൂഇയില്‍ ജോണ്‍ സീനയുടെ അവസാന മത്സരങ്ങള്‍.
<BR>
TAGS : JOHN CENA | WWE
SUMMARY : Heavyweight legend John Cena has announced his retirement from WWE

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *