22 പേരുമായി പോവുകയായിരുന്ന ഹെലികോപ്ടര്‍ കാണാതായി

22 പേരുമായി പോവുകയായിരുന്ന ഹെലികോപ്ടര്‍ കാണാതായി

റഷ്യയില്‍ 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമുള്‍പ്പെടെ 22 പേരുമായി പോവുകയായിരുന്ന ഹെലികോപ്ടര്‍ കാണാതായി. എംഐ-8ടി ഹെലികോപ്ടറാണ് കാണാതായത്. വച്ച്‌കസെറ്റ്സ് അഗ്‌നിപര്‍വ്വതത്തിന് സമീപത്താണ് സംഭവം. ഹെലികോപ്റ്റര്‍ എത്തേണ്ട സമയമായിട്ടും എത്താതിരുന്നതോടെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്.

റഷ്യയുടെ കിഴക്കന്‍ കാംചത്ക പെനിന്‍സുലയിലാണ് ഹെലികോപ്ടര്‍ കാണാതായതെന്ന് ഫെഡറല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി അറിയിച്ചു. 1960കളില്‍ രൂപകല്‍പ്പന ചെയ്ത ഇരട്ട എഞ്ചിന്‍ ഹെലികോപ്റ്ററാണ് എംഐ-8. റഷ്യയിലും അയല്‍രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നു.

ഓഗസ്റ്റ് 12 ന്, 16 പേരുമായി ഒരു എംഐ -8 ഹെലികോപ്റ്റര്‍ റഷ്യയിലെ കംചത്കയില്‍ തകര്‍ന്നു വീണിരുന്നു. വിനോദ സഞ്ചാര കേന്ദ്രമാണ് കംചത്ക. മോസ്‌കോയില്‍ നിന്ന് 6,000 കിലോമീറ്ററിലധികം കിഴക്കും അലാസ്‌കയില്‍ നിന്ന് 2,000 കിലോമീറ്റര്‍ പടിഞ്ഞാറും ആണ് ഈ പ്രദേശം.

TAGS : HELICOPTER | MISSING
SUMMARY : The helicopter carrying 22 people went missing

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *