ജമ്മു കശ്മീരിൽ കുടുങ്ങിയ കന്നഡിഗർക്കായി ഹെൽപ്പ് ലൈൻ തുറന്നു

ജമ്മു കശ്മീരിൽ കുടുങ്ങിയ കന്നഡിഗർക്കായി ഹെൽപ്പ് ലൈൻ തുറന്നു

ബെംഗളൂരു: പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കശ്മീരിൽ കുടുങ്ങിയ കന്നഡിഗർക്കായി ഹെൽപ്പ് ലൈൻ തുറന്ന് കർണാടക ടൂറിസം വകുപ്പ്. എല്ലാ സംസ്ഥാന ടൂർ ഓപ്പറേറ്റർമാരോടും ട്രാവൽ ഏജന്റുമാരോടും ഹെൽപ്പ് ലൈൻ ഉപയോഗിച്ച് കന്നഡിഗരെ കുറിച്ചുള്ള വിവരങ്ങൾ നൽകാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിൽ ഇതുവരെ കർണാടകയിൽ നിന്നുള്ള മൂന്ന് പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. നിലവിൽ കശ്മീരിൽ കുടുങ്ങികിടക്കുന്ന കന്നഡിഗരെ തിരികെ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ ശ്രമം നടത്തിവരികയാണ്.

കശ്മീരിലേക്ക് പോയവരുടെ ബന്ധുക്കളോ പരിചയക്കാരോ ഹെൽപ്പ് ലൈൻ നമ്പറുകളിൽ യാത്രക്കാരുടെ വിവരങ്ങൾ നൽകണമെന്നും സംസ്ഥാന ടൂറിസം വകുപ്പ് നിർദേശിച്ചിട്ടുണ്ട്. 080-43344334, 080-43344335, 080-43344336, 080-43344342 എന്നിവയാണ് ഹെൽപ്പ്‌ലൈൻ നമ്പറുകൾ. കശ്മീരിൽ കഴിയുന്ന മുഴുവൻ കന്നഡിഗരും സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.

TAGS: KARNATAKA | HELPLINE
SUMMARY: Helplines opened for Karnataka citizens in Kashmir

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *