‘മോശം അനുഭവം ഞാനും നേരിട്ടിട്ടുണ്ട്; വേട്ടക്കാരുടെ പേരുകള്‍ പുറത്തുവിടണമെന്ന് നടി അൻസിബ

‘മോശം അനുഭവം ഞാനും നേരിട്ടിട്ടുണ്ട്; വേട്ടക്കാരുടെ പേരുകള്‍ പുറത്തുവിടണമെന്ന് നടി അൻസിബ

കൊച്ചി: സിനിമയില്‍ മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടിയും അമ്മയുടെ എക്സിക്യൂട്ടീവ് അംഗവുമായ അൻസിബ ഹസൻ. ബംഗാളി നടിയുടെ ആരോപണത്തില്‍ ഒപ്പം നില്‍ക്കുന്നുവെന്നും തെളിവുണ്ടെങ്കില്‍ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും അൻസിബ ആവശ്യപ്പെട്ടു. വേട്ടക്കാർ ആരായാലും പേരുകള്‍ പുറത്ത് വരണമെന്നും അഴിക്കുള്ളില്‍ ആകണമെന്നും അൻസിബ പറഞ്ഞു.

കൃത്യമായ തെളിവുണ്ടെങ്കില്‍ ആരായാലും ശക്തമായ നടപടിയെടുക്കണമെന്നും അൻസിബ പ്രതികരിച്ചു. ഇരയുടെ കൂടെ നില്‍ക്കണമെന്ന് മാത്രമേ ചിന്തിക്കുകയുള്ളു. ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമല്ല. ഇത്രയും സ്ത്രീകള്‍ പരാതി പറഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ വസ്തുതയുണ്ടാകും. റിപ്പോർട്ട് ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉത്തരവാദിത്തപ്പെട്ടവർ വേട്ടക്കാരുടെ പേരുകള്‍ പുറത്തുവിടണമെന്നും അൻസിബ കൂട്ടിച്ചേര്‍ത്തു.

തൊഴിലിടത്ത് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. മോശം മെസേജ് അയച്ചൊരാള്‍ക്ക് ചുട്ട മറുപടി കൊടുത്തു. മറുപടിയില്‍ വിഷയം അവസാനിപ്പിച്ചുവെന്നും പരാതിപ്പെടാൻ പോയില്ലെന്നും അൻസിബ കൂട്ടിച്ചേര്‍ക്കുന്നു.

TAGS : HEMA COMMITTEE REPORT | ANSIBA HASAN,
SUMMARY : ‘I have also had bad experiences; Actress Ansiba wants the names of the poachers to be released

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *