ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: പൂര്‍ണരൂപം അന്വേഷണസംഘത്തിന് കൈമാറി; തുടർനടപടിക്കായി ഇന്ന് യോഗം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: പൂര്‍ണരൂപം അന്വേഷണസംഘത്തിന് കൈമാറി; തുടർനടപടിക്കായി ഇന്ന് യോഗം

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണിത്. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കൈമാറിയത്.

അതിനിടെ, കേസുകളില്‍ അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിന്റെ യോഗം ഇന്ന് പോലീസ് ആസ്ഥാനത്ത് യോഗം ചേരും. ചേരും. റിപ്പോര്‍ട്ടിലുള്ള മൊഴികള്‍ അടക്കമുള്ളവ യോഗം പരിശോധിക്കും. വെളിപ്പെടുത്തലുകളില്‍ കേസെടുക്കുന്ന കാര്യത്തിലടക്കം ഇന്ന് തീരുമാനമെടുക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് അടക്കമുള്ള വിഷയങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് അന്വേഷണ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്.
<br>
TAGS ; JUSTICE HEMA COMMITTEE
SUMMARY : Hema Committee Report: Full Form Handed over to Inquiry Team; Meeting today for further action

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *