ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്‌: വാദം കേള്‍ക്കാൻ അഞ്ചംഗ വിശാല ബെഞ്ച്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്‌: വാദം കേള്‍ക്കാൻ അഞ്ചംഗ വിശാല ബെഞ്ച്

കൊച്ചി: ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ വാദം കേള്‍ക്കാന്‍ വിശാല ബെഞ്ച്. അഞ്ച് ജഡ്ജിമാരടങ്ങിയ ബെഞ്ചാണ് രൂപവത്കരിക്കുക. വനിതാ ജഡ്ജി ഉള്‍പ്പെട്ട വിശാല ബെഞ്ചിനാണ് രൂപം നല്‍കുകയെന്ന് ഹൈക്കോടതി വ്യക്തമാക്കി. കമ്മിറ്റി റിപോര്‍ട്ടിലെ കേസുകള്‍ ബെഞ്ച് പരിഗണിക്കും. സജിമോന്‍ പാറയില്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതി പരാമര്‍ശം.

ഈമാസം 10ന് ഹേമ കമ്മിറ്റി റിപോര്‍ട്ടിന്റെ പൂര്‍ണ രൂപം കോടതി മുമ്പാകെ സമര്‍പ്പിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം സംബന്ധിച്ചുള്ള കേസുകള്‍ ഉള്‍പ്പെടെ വിശാല ബെഞ്ചായിരിക്കും ഇനി പരിഗണിക്കുക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ടാണ് നിര്‍മാതാവ് സജി മോൻ പാറയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഹര്‍ജി അപ്രസക്തമാണ്. എന്നാല്‍, ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് വനിത ജഡ്ജിമാരെ കൂടി ഉള്‍പ്പെടുത്തികൊണ്ട് വിശാല ബെഞ്ച് രൂപീകരിക്കുകയാണെന്ന് ഹൈക്കോടതി അറിയിച്ചത്.

TAGS : HEMA COMMITTEE | HIGH COURT
SUMMARY : Hema committee report: Five-member broad bench to hear the case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *