ഹിസ്ബുള്ള വക്താവിനെ വധിച്ചെന്ന് ഇസ്രയേല്‍

ഹിസ്ബുള്ള വക്താവിനെ വധിച്ചെന്ന് ഇസ്രയേല്‍

ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകള്‍. മധ്യ ബയ്റുത്തില്‍ ഞായറാഴ്ചയുണ്ടായ ആക്രമണത്തിലാണ് അഫീഫ് കൊല്ലപ്പെട്ടത്. സിറിയൻ ബാത്ത് പാർട്ടിയുടെ ലെബനനിലെ റാസ് അല്‍ നാബയിലുള്ള ഓഫീസ് ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. ഹിസ്ബുള്ളയുടെ മീഡിയ ഓഫീസ് അഫീഫിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

വർഷങ്ങളോളം ഹിസ്ബുള്ളയുടെ മീഡിയ റിലേഷൻസ് വിഭാഗം തലവനായിരുന്നു അഫീഫ്. സെപ്തംബർ അവസാനം ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്രള്ളയുടെ കൊലപാതകത്തിന് ശേഷം സായുധസംഘടനയുടെ പ്രധാനിയായിരുന്നു ഇയാള്‍. വാർത്താസമ്മേളനങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നതും അഫീഫായിരുന്നു. ആക്രമണത്തെക്കുറിച്ച്‌ ഇസ്രയേല്‍ സൈന്യം പ്രതികരിച്ചിട്ടില്ല.

TAGS : ISRAEL ATTACK
SUMMARY : Hezbollah spokesman killed in Israeli airstrike

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *