കോഫി ഷോപ്പിന്റെ ടോയ്‌ലറ്റിൽ കാമറ വെച്ചു; ജീവനക്കാരനെതിരെ കേസ്

കോഫി ഷോപ്പിന്റെ ടോയ്‌ലറ്റിൽ കാമറ വെച്ചു; ജീവനക്കാരനെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരുവിൽ കോഫി ഷോപ്പിന്റെ ടോയ്‌ലറ്റിൽ ഒളികാമറ സ്ഥാപിച്ച ജീവനക്കാരനെതിരെ കേസെടുത്തു. ബിഇഎൽ റോഡിലെ തേർഡ് വേവ് കോഫിയുടെ ഔട്ട്‌ലെറ്റിലാണ് സംഭവം. ടോയ്‌ലറ്റ് സൗകര്യം ഉപയോഗിക്കുന്നതിനിടെയാണ് യുവതി കാമറ കണ്ടെത്തിയത്.

ടോയ്ലെറ്റിലെ ഡസ്റ്റ്ബിന്നിലാണ് ഫോണിൽ കാമറ ഓൺ ചെയ്ത് വെച്ചിരുന്നത്. ഫോൺ ഫ്‌ളൈറ്റ് മോഡിൽ ആക്കിയിരുന്നു. ഡസ്റ്റ്ബിൻ ബാഗിൽ ഒളിപ്പിച്ച് കാമറ ലെൻസ്‌ മാത്രം പുറത്തുകാണുന്ന തരത്തിലായിരുന്നു ഇത് സ്ഥാപിച്ചത്. യുവതി ഇക്കാര്യം ശ്രദ്ധിക്കുകയും ഉടൻ ഫോൺ പുറത്തെടുത്ത് ഹോട്ടൽ മാനേജ്മെന്റിനെ വിവരമറിയിക്കുകയുമായിരുന്നു.

ഫോൺ പരിശോധിച്ചപ്പോൾ കഫെയിലെ തന്നെ ജീവനക്കാരന്റെതാണെന്ന് കണ്ടെത്തി. തുടർന്ന് ഇയാളെ ഉടൻ കമ്പനി പിരിച്ചുവിട്ടു. സംഭവത്തിൽ ജീവനക്കാരനെതിരെ സദാശിവനഗർ പോലീസ് കേസെടുത്തു.

 

TAGS: BENGALURU | HIDDEN CAMERA
SUMMARY: Bengaluru: Hidden camera in coffee shop toilet bin, police register case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *