കോളേജിലെ ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറ; ഹോസ്റ്റൽ വാർഡൻ അടക്കം ഏഴ് പേര്‍ കസ്റ്റഡിയിൽ

കോളേജിലെ ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറ; ഹോസ്റ്റൽ വാർഡൻ അടക്കം ഏഴ് പേര്‍ കസ്റ്റഡിയിൽ

ഹൈദരാബാദ്: തെലങ്കാനയിലെ സ്വകാര്യ എൻജിനീയറിങ് കോളേജിലെ ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ ഹോസ്റ്റൽ വാർഡൻ അടക്കം ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരുകയാണ് പോലീസ്. ഇവരുടെ പക്കൽ നിന്നും 9 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവ ശാസ്ത്രീയ പരിശോധനക്ക് അയക്കും.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്ന് വിദ്യാർഥിനിക്ക് മൊബൈൽ ഫോൺ ലഭിച്ചത്. ഫോൺ പരിശോധിച്ചപ്പോൾ നിരവധി വീഡിയോകൾ ശുചിമുറിയിൽ ചിത്രീകരിച്ചതായി കണ്ടെത്തിയിരുന്നു. കുറ്റക്കാർക്കെതിരേ  നടപടിയെടുക്കണമെന്നാവശ‍്യപ്പെട്ട് വിദ‍്യാർഥിനികൾ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

സംഭവം വിവാദമായതോടെ ഹോസ്റ്റൽ വാർഡനെ കോളേജ് മാനേജ്‌മെൻ്റ് സസ്‌പെൻഡ് ചെയ്തു. കോളേജിന് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിക്കുകയും വിദ്യാർഥികളോട് അവരവരുടെ വീടുകളിലേക്ക് മടങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
<BR>
TAGS : HIDDEN CAMERA | HYDERABAD
SUMMARY : Hidden camera found in college hostel washroom; Seven people including hostel warden in custody

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *