ചിനക്കത്തൂര്‍ പൂരം വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി

ചിനക്കത്തൂര്‍ പൂരം വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി

ഒറ്റപ്പാലം: ചിനക്കത്തൂർ പൂരത്തിന്‍റെ ഭാഗമായി നടക്കുന്ന തോല്‍പ്പാവക്കൂത്തുകളുടെ വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി. വെള്ളിയാഴ്ച്ച രാത്രി പത്തിന് വടക്കുമംഗലം ദേശക്കൂത്തിന്റെ ഭാഗമായി നടക്കുന്ന വെടിക്കെട്ട്, ശനിയാഴ്ച്ച രാത്രി പത്തിന് പാലപ്പുറം ദേശക്കൂത്തിന്റെ ഭാഗമായി നടക്കുന്ന വെടിക്കെട്ട് എന്നിവയ്ക്കാണ് ഹൈക്കോടതിയുടെ അനുമതി ലഭിച്ചിട്ടുള്ളത്.

നേരത്തെ വെടിക്കെട്ട് നടത്തിപ്പിനായി ഭാരവാഹികള്‍ ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു. ജില്ലാ ഭരണകൂടം വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചിരുന്നു. വെടിക്കെട്ടിനായി പെസോ(പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ) അംഗീകരിച്ച രൂപത്തിലുള്ള സംഭരണമുറിയില്ലെന്നുള്‍പ്പടെയുള്ള പോരായ്മകള്‍ കാണിച്ചായിരുന്നു ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്.

ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതോടെ ഭാരവാഹികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വ്യാഴാഴ്ച്ച നടക്കാനിരിക്കുന്ന തെക്കുമംഗലത്തിന്റെ ദേശക്കൂത്തിന് അനുമതിക്കായും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. തോല്‍പ്പാവക്കൂത്തിന്റെ അവസാന ദിവസമായ മാർച്ച്‌ 1 ന് ആണ് ചിനക്കത്തൂരില്‍ പൂരം കൊടിയേറുന്നത്. മാർച്ച്‌ 2 ന് പൂരം പറയെടുപ്പ് തുടങ്ങും.

TAGS : HIGH COURT
SUMMARY : High Court approves Chinakathur Pooram fireworks display

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *