സര്‍ക്കാരിന് തിരിച്ചടി; നഗരസഭ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി

സര്‍ക്കാരിന് തിരിച്ചടി; നഗരസഭ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: എട്ട് നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജനം നിയമവിരുദ്ധമെന്ന് ഹൈക്കോടതി. കൊടുവള്ളി, ഫറോക്ക്, മുക്കം, പാനൂര്‍, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം നഗരസഭകളിലെയും പടന്ന ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജന ഉത്തരവ് റദ്ദാക്കി.

വാര്‍ഡ് വിഭജനം അശാസ്ത്രീയവും നിയമവിരുദ്ധവുമാണെന്ന് കാണിച്ച്‌ മുസ്ലീം ലീഗ് കൗണ്‍സിലര്‍മാര്‍ അടക്കം സമര്‍പ്പിച്ച ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. 2011ലെ സെന്‍സെസ് അടിസ്ഥാനമാക്കിയാണ് 2015ല്‍ വാര്‍ഡ് വിഭജിച്ചത്. ഇതിന് ശേഷം വാര്‍ഡ് വിഭജനം നടത്തണമെങ്കില്‍ പുതിയ സെന്‍സെസ് വേണമെന്നാണ് ഹര്‍ജിക്കാര്‍ പറഞ്ഞത്.

പുതിയ സെന്‍സെസ് ഇതുവരെ വന്നിട്ടില്ല. അതുകൊണ്ട് വാര്‍ഡ് വിഭജനം നിയമവിരുദ്ധമാണെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ച്‌ കൊണ്ട് ആണ് ഹൈക്കോടതി ഉത്തരവ്.

TAGS : HIGHCOURT
SUMMARY : High Court cancels municipal ward division

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *