മന്ത്രി സജി ചെറിയാന് തിരിച്ചടി; ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

മന്ത്രി സജി ചെറിയാന് തിരിച്ചടി; ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: വിവാദമായ മല്ലപ്പള്ളി പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന് എതിരേ തുടരനന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിർദേശം നല്‍കി. പ്രസംഗത്തില്‍ ഭരണഘടനാ വിരുദ്ധമായ ഒന്നുമില്ലെന്ന പോലിസ് റിപോർട്ട് റദ്ദാക്കിയാണ് സിംഗിള്‍ ബഞ്ച് ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥൻ നല്‍കിയ അന്തിമ റിപ്പാർട്ട് റദ്ദാക്കുകയും ചെയ്തു. അത് സ്വീകരിച്ച മജിസ്ട്രേറ്റ് ഉത്തരവും റദ്ദാക്കി.

അന്വേഷണത്തില്‍ പാളിച്ചകള്‍ ഉണ്ടായി. സിസിടിവി ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും പരിശോധിച്ചില്ലെന്നും അന്വേഷണം ക്രൈംബ്രാഞ്ച് നടത്തണമെന്നും കോടതി പറഞ്ഞു. 2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയില്‍ സജി ചെറിയാൻ നടത്തിയ പ്രസംഗമാണ് വിവാദമായത്. സജി ചെറിയാന് ക്ലീന്‍ചിറ്റ് നല്‍കിയ പോലീസ് റിപ്പോര്‍ട്ട് പരിഗണിച്ച്‌ മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തെ കുറ്റമുക്തനാക്കിയിരുന്നു.

ഇത് ചോദ്യം ചെയ്തും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും അഭിഭാഷകനായ ബൈജു നോയലാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഡയറിയും പ്രസംഗത്തിന്റെ വിശദമായ രൂപവും പരിശോധിച്ച ശേഷമാണ് സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞത്.

തൊഴിലാളി ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണെന്നും ജനത്തെ കൊള്ളയടിക്കാന്‍ പറ്റിയ രീതിയിലാണ് ഇന്ത്യന്‍ ഭരണഘടന തയാറാക്കിയിരിക്കുന്നതെന്നുമായിരുന്നുമല്ലപ്പള്ളി പ്രസംഗത്തില്‍ സജി ചെറിയാൻ പറഞ്ഞിരുന്നത്. ജനാധിപത്യം മതേതരത്വം കുന്തം കുടച്ചക്രം എന്നൊക്കെ പേരിനു എഴുതി വച്ചിരിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

TAGS : SAJI CHERIYAN | HIGH COURT
SUMMARY : High Court orders further investigation against Minister Saji Cherian

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *