വ്യാജരേഖ ചമയ്ക്കൽ; പൂജാ ഖേദ്ക്കറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

വ്യാജരേഖ ചമയ്ക്കൽ; പൂജാ ഖേദ്ക്കറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ന്യൂഡൽഹി: ഐഎഎസ് മുന്‍ പ്രൊബേഷണറി ഓഫിസര്‍ പൂജാ ഖേദ്ക്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഡല്‍ഹി ഹൈക്കോടതി. സിവില്‍ സര്‍വീസ് പരീക്ഷയില്‍ അനധികൃതമായി ഒബിസി, ഭിന്നശേഷി സംവരണങ്ങള്‍ നേടിയെന്നതാണ് പൂജക്കെതിരായ കുറ്റം. പൂജക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുകളുണ്ടെന്ന് ഹൈക്കോടതി ജസ്റ്റിസ് ചന്ദ്ര ധരി സിങ് ചൂണ്ടിക്കാട്ടി.

കൂടുതല്‍ അന്വേഷണം നടത്തിയാല്‍ സംവിധാനങ്ങള്‍ അട്ടിമറിക്കാനായി നടത്തിയ വലിയ ഗൂഢാലോചനകള്‍ പുറത്ത് വരുമെന്നും അറസ്റ്റ് ചെയ്യും മുമ്പ് തന്നെ പൂജയ്ക്ക് ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന ഏറ്റവും വലിയ പരീക്ഷയാണ് സിവില്‍ സര്‍വീസ്.

ഭരണഘടനാ സ്ഥാപനത്തെയും സമൂഹത്തെയും വഞ്ചിച്ചതിന്‍റെ ഉത്തമോദാഹരണമാണ് പൂജയുടെ കേസെന്നും കോടതി ചൂണ്ടിക്കാട്ടി. 2022ലെ യുപിഎസ്‌സി പരീക്ഷയില്‍ സംവരണാനുകൂല്യങ്ങള്‍ക്കായി പൂജ തെറ്റായ രേഖകള്‍ സമര്‍പ്പിച്ചെന്നാണ് ആരോപണം. ഡല്‍ഹി പോലീസിന്‍റെയും പരാതിക്കാരായ യുപിഎസ്‌സിയുടെയും അഭിഭാഷകര്‍ പൂജയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു.

യുപിഎസ്‌സിയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ നരേഷ് കൗശികും വര്‍ധമാന്‍ കൗശിക്കും ഹാജരായി. അതേസമയം തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും പൂജ നിഷേധിച്ചു. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കാമെന്നും രേഖകളെല്ലാം ഹാജരാക്കാമെന്നും പൂജ കോടതിയെ അറിയിച്ചു. എന്നാൽ കോടതി ഇക്കാര്യം തള്ളുകയായിരുന്നു.

TAGS: NATIONAL | POOJA KHEDKAR
SUMMARY: Delhi high court rejects anticipatory bail for Pooja khedkar

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *