‘ഒരു വിവിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കില്‍ പോലീസ് ഇങ്ങനെ പ്രവര്‍ത്തിക്കുമോ’?; 15കാരിയുടേയും യുവാവിന്റേയും മരണം രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

‘ഒരു വിവിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കില്‍ പോലീസ് ഇങ്ങനെ പ്രവര്‍ത്തിക്കുമോ’?; 15കാരിയുടേയും യുവാവിന്റേയും മരണം രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കാസറഗോഡ്: പൈവളിഗയില്‍ കാണാതായ പതിനഞ്ചുകാരിയെയും അയല്‍വാസിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വിഷയത്തില്‍ കോടതി പോലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. പെണ്‍കുട്ടിയെ കാണാതായ സമയത്ത് കുട്ടിയുടെ മാതാവ് നല്‍കിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ചിന്റെ വിമർശനം.

പെണ്‍കുട്ടിയെ കാണാതായി ആഴ്ചകള്‍ കഴിഞ്ഞിട്ടും പോലീസ് എന്ത് അന്വേഷണം നടത്തിയെന്ന് കോടതി ചോദിച്ചു. കാണാതായത് ഒരു വിവിഐപിയുടെ മകളെയായിരുന്നുവെങ്കില്‍ ഇങ്ങനെയാകുമോ പോലീസ് പ്രവർത്തിക്കുകയെന്നും കോടതി ആരാഞ്ഞു. നിയമത്തിന് മുന്നില്‍ വിവിഐപിയും സാധാരണക്കാരും തുല്യരാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ് ഡയറിയുമായി നാളെ ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം നല്‍കി.

കാണാതായെന്ന പരാതി നല്‍കിയിട്ടും പോലീസ് അന്വേഷണം വൈകിയെന്ന ആരോപണം ഉയർന്നിരുന്നു. അതേസമയം, പതിനഞ്ചുകാരിയുടെയും അയല്‍വാസിയുടേയും മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ക്ക് 20 ദിവസത്തില്‍ കൂടുതല്‍ പഴക്കമുണ്ട്. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജന്‍ ഡോ. രാജേന്ദ്രപ്രസാദിന്‍റെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.

TAGS : LATEST NEWS
SUMMARY : High Court strongly criticizes the death of a 15-year-old girl and a young man

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *