അതിസുരക്ഷാ നമ്പർപ്ലേറ്റ്: തീയതി നീട്ടി

അതിസുരക്ഷാ നമ്പർപ്ലേറ്റ്: തീയതി നീട്ടി

ബെംഗളൂരു : സംസ്ഥാനത്ത് വാഹനങ്ങളിൽ അതിസുരക്ഷാ രജിസ്‌ട്രേഷൻ പ്ലേറ്റ് (എച്ച്.എസ്.ആർ.പി.) ഘടിപ്പിക്കുന്നതിനുള്ള തീയതി വീണ്ടും നീട്ടി. ജനുവരി 31 വരെയാണ് നീട്ടിയത്. ആറാമത്തെ തവണയാണ് സമയം നീട്ടിനല്‍കിയത്.

2019 ഏപ്രിൽ ഒന്നുമുതലാണ് സംസ്ഥാനത്ത് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയത്. ഒട്ടേറെ വാഹനങ്ങൾ ഇത് ഘടിപ്പിക്കാൻ ഇനിയും ബാക്കിയുണ്ടെന്ന കാര്യം കണക്കിലെടുത്താണ് മോട്ടോർ വാഹനവകുപ്പ് സമയം നീട്ടിയത്.
<br>
TAGS : High Security Registration Plate (HSRP)
SUMMARY : High-security number plate: Date extended

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *