വിവാദ പരാമർശം; മാപ്പ് പറഞ്ഞ് കർണാടക ഹൈക്കോടതി ജഡ്ജി

വിവാദ പരാമർശം; മാപ്പ് പറഞ്ഞ് കർണാടക ഹൈക്കോടതി ജഡ്ജി

ബെംഗളൂരു: ന്യൂനപക്ഷവിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കർണാടക ഹൈക്കോടതി ജഡ്ജി ശ്രീശാനന്ദ. കോടതി നടപടികൾക്കിടെ ന്യൂനപക്ഷ മേഖലയ്ക്ക് എതിരെയായിരുന്നു ശ്രീശാനന്ദയുടെ പരാമർശം. വിഷയത്തിൽ സുപ്രീം കോടതി ഇടപെട്ട് റിപ്പോർട്ട് തേടിയതോടെയാണ് അദ്ദേഹം ഖേദപ്രകടനം നടത്തിയത്.

ഹൈക്കോടതി നടപടിക്കിടെ പറഞ്ഞ ചില പരാമർശങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് തെറ്റിദ്ധാരണക്ക് ഇടയാക്കും വിധം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു മതത്തെയോ വിഭാഗത്തെയോ അവഹേളിക്കാൻ ഉദ്ദേശിച്ചു കൊണ്ടായിരുന്നില്ല താൻ ഇക്കാര്യം പറഞ്ഞതെന്ന് ജഡ്ജി പറഞ്ഞു. തന്റെ പരാമർശത്തിൽ ആർക്കെങ്കിലും വേദനയുണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്ന് ശ്രീശാനന്ദ പറഞ്ഞു. മറ്റൊരു കേസിൽ നടത്തിയ സ്ത്രീ വിരുദ്ധപരാമർശത്തിലും ശ്രീശാനന്ദ മാപ്പ് പറഞ്ഞു.

TAGS: KARNATAKA | HIGHCOURT
SUMMARY: Highcourt judge appologises for provocative comment

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *