പോക്സോ കേസിൽ യെദിയൂരപ്പയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

പോക്സോ കേസിൽ യെദിയൂരപ്പയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ബെംഗളൂരു: പോക്സോ കേസിൽ മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി.എസ്. യെദിയൂരപ്പയുടെ അറസ്റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി. ജൂൺ 17ന് അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകാനും യെദിയൂരപ്പയോട് ഹൈക്കോടതി നിർദേശിച്ചു. 17-കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് യെദിയൂരപ്പക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.

കേസിൽ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിക്കേണ്ടതിനാൽ യെദിയൂരപ്പക്കെതിരെ പോലീസ് അറസ്റ്റ് വാറന്റ് നേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് പോക്‌സോ കേസിൽ ബി.എസ്. യെദിയൂരപ്പയെ ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര വ്യക്തമാക്കിയത്. അറസ്റ്റിന്റെ കാര്യത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) തീരുമാനമെടുക്കുമെന്നും ജി. പരമേശ്വര പറഞ്ഞു.

അന്വേഷണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ സംഘത്തിന് മുമ്പിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് യെദിയൂരപ്പക്ക് സിഐഡി നോട്ടീസ് നൽകിയത്. ഡൽഹിയിലായതിനാൽ ജൂൺ 17ന് മാത്രമേ ഹാജരാകാൻ കഴിയൂ എന്നായിരുന്നു യെദിയൂരപ്പ മറുപടി നൽകിയത്.

TAGS: KARNATAKA HIGHCOURT| YEDIYURAPPA
SUMMARY: Highcourt stops arrest warrant against bs yediyurappa

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *