വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ വഖഫിന് അനുമതി; സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി

വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ വഖഫിന് അനുമതി; സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി

ബെംഗളൂരു: മുസ്ലിം വിഭാഗത്തിലുള്ളവർക്ക് വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ വഖഫിന് അനുമതി നൽകിയ ഉത്തരവിൽ സർക്കാരിനെതിരെ നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി. വഖഫ് ബോർഡിന്റെ നിയമ ഭേദഗതിയിൽ മാറ്റം വരുത്തിയാണ് വിവാഹ അനുമതി നൽകാൻ സർക്കാർ അംഗീകാരം നൽകിയത്. എന്നാൽ ഇക്കാര്യം നിയമം പാലിച്ചല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സർക്കാരിന് നോട്ടീസ് അയച്ചത്.

വിഷയത്തിൽ സംസ്ഥാന സർക്കാരിന് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ് നോട്ടീസയച്ചത്. നവംബർ 12നകം വിശദമായ മറുപടി നൽകണമെന്ന് നിർദേശിച്ച് കൊണ്ടാണ് ഹൈക്കോടതി നോട്ടീസയച്ചിരിക്കുന്നത്. ഇത്തരത്തിൽ ഉത്തരവ് പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കാട്ടിയുള്ള ഹർജിയിലാണ് കോടതി നടപടി.

TAGS: KARNATAKA | HIGH COURT
SUMMARY: Karnataka High Court Issues Notice To State Over GO Allowing Waqf Board To Issue Marriage Certificates

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *