അമിത് മാളവ്യയ്‌ക്കും അർണാബ് ഗോസ്വാമിക്കും എതിരായ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

അമിത് മാളവ്യയ്‌ക്കും അർണാബ് ഗോസ്വാമിക്കും എതിരായ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

ബെംഗളൂരു: കോൺഗ്രസിനെതിരെ തെറ്റായ വാർത്ത കൊടുത്ത പരാതിയിൽ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്‌ക്കും മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിക്കുമെതിരെ ബെംഗളൂരു ഹൈഗ്രൗണ്ട്സ് പോലീസ് രജിസ്റ്റർ ചെയ്ത കേസ് സ്റ്റേ ചെയ്തു. കർണാടക ഹൈക്കോടതിയുടേതാണ് ഉത്തരവ്. ജസ്റ്റിസ് എസ്. രാച്ചയ്യയുടെ അവധിക്കാല ബെഞ്ചാണ് കേസ് സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

യൂത്ത് കോൺഗ്രസിന്റെ ലീഗൽ സെൽ മേധാവി ബി.എൻ. ശ്രീകാന്ത് സ്വരൂപിന്റെ പരാതിയിലാണ് ഹൈഗ്രൗണ്ട്സ് പോലീസ് കേസെടുത്തത്. എന്നാൽ കേസിന്റെ നിയമസാധുത ചോദ്യം ചെയ്ത് ഇരുവരും കർണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുർക്കിയിലെ ഇസ്താംബുൾ കോൺഗ്രസ് സെന്ററിന്റെ ചിത്രം തെറ്റായി പ്രദർശിപ്പിച്ചതിനായിരുന്നു അർണാബ് ഗോസ്വാമിക്കെതിരെ കേസെടുത്തത്. എന്നാൽ ചിത്രം തെറ്റായിരുന്നെന്ന് പിന്നീട് ചാനൽ തന്നെ വ്യക്തമാക്കിയിരുന്നു.

TAGS: KARNATAKA | HIGHCOURT
SUMMARY: Karnataka hc stays case against amit Malavya and arnab goswamy

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *