ഹയര്‍സെക്കൻഡറി വൊക്കേഷണല്‍ സ്‌പോട്ട് അഡ്മിഷൻ; ജൂലൈ 22 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം

ഹയര്‍സെക്കൻഡറി വൊക്കേഷണല്‍ സ്‌പോട്ട് അഡ്മിഷൻ; ജൂലൈ 22 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം

ഹയർസെക്കൻഡറി (വൊക്കേഷണല്‍) എൻ.എസ്.ക്യു.എഫ്. അധിഷ്ഠിത കോഴ്സുകളിലെ ഒന്നാംവർഷ പ്രവേശനത്തിനുള്ള മുഖ്യ/സപ്ലിമെന്ററി അലോട്‌മെന്റിലേക്ക് അപേക്ഷ ക്ഷണിച്ചു. സീറ്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നല്‍കാത്ത വിദ്യാർഥികള്‍ക്കും വെയിറ്റിംഗ് ലിസ്റ്റ് പ്രകാരമുള്ള സ്‌പോട്ട് അഡ്മിഷന് വേണ്ടി അപേക്ഷിക്കാവുന്നതാണ്.

ജൂലൈ 22 മുതല്‍ 24-ന് വൈകിട്ട് അഞ്ച് വരെ വിദ്യാർത്ഥികള്‍ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സ്‌പോട്ട് അഡ്മിഷന് പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്.

പുതുതായി അപേക്ഷ നല്‍കാൻ www.vhseportal.kerala.gov.in ലെ Candidate Login ഉണ്ടാക്കിയശേഷം ലോഗിൻചെയ്ത് അപേക്ഷാ സമർപ്പണം പൂർത്തിയാക്കാം. മുഖ്യ/ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ അപേക്ഷിച്ച കുട്ടികള്‍ സ്‌പോട്ട് അഡ്മിഷന് പരിഗണിക്കുന്നതിന് വേണ്ടി അപേക്ഷ പുതുക്കുന്നതിനായി കാൻഡിഡേറ്റ് ലോഗിനിലെ ‘APPLICATION’ എന്ന ലിങ്കിലൂടെ പുതിയ ഓപ്ഷനുകള്‍ നല്‍കി അപേക്ഷ അന്തിമമായി സമർപ്പിക്കണം.

TAGS : HIGHER SECONDARY | ADMISSION | APPLICATION
SUMMARY : Higher Secondary Vocational Spot Admission; Applications can be submitted from July 22

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *