ഹൈറിച്ച് നിക്ഷേപത്തട്ടിപ്പ്; കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിൽ ഇ.ഡി റെയ്ഡ്

ഹൈറിച്ച് നിക്ഷേപത്തട്ടിപ്പ്; കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിൽ ഇ.ഡി റെയ്ഡ്

കൊച്ചി: ഹൈറിച്ച് നിക്ഷേപ തട്ടിപ്പ് കേസില്‍ ഇ ഡിയുടെ രാജ്യവ്യാപക റെയ്ഡ്. മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, കേരളം ഉള്‍പ്പെടെ 15 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഹൈറിച്ച് ഉടമകളുടെ വീടുകളിലും ഓഫീസുകളിലുമായിരുന്നു പരിശോധന. വന്‍ നിക്ഷേപം നടത്തിയ ഇടങ്ങളിലും ഇന്ന് രാവിലെ റെയ്ഡ് നടന്നു.

കഴിഞ്ഞ ദിവസം ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തിയിരുന്നു. അഡീഷണൽ സെഷൻ കോടതിയാണ് ജില്ലാ കലക്ടറുടെ നടപടി അംഗീകരിച്ചത്. ഹൈറിച്ച് ഉടമകളുടെ ഇരുന്നൂറ് കോടി രൂപയുടെ സ്വത്തുക്കളാണ് സർക്കാർ ഏറ്റെടുക്കുക.

കേസിൽ ഹൈറിച്ച് കമ്പനിയുടെ സ്ഥാവരജംഗമ വസ്തുക്കളും ബാങ്ക് അക്കൗണ്ടുകളും താത്കാലികമായി മരവിപ്പിച്ചിരുന്നു. ഇത് സ്ഥിരപ്പെടുത്തണമെന്ന സർക്കാരിന്റെ അപേക്ഷയിലാണ് കോടതി വിധി ഉണ്ടായിരിക്കുന്നത്. സ്വത്ത് സ്ഥിരപ്പെടുത്തണമെന്ന കലക്ടറുടെ വാദം കോടതി അംഗീകരിക്കുകയും സ്വത്ത് സർക്കാരിലേക്കെടുക്കാൻ കോടതി ഉത്തരവിടുകയുമായിരുന്നു.
<BR>
TAGS : HIGHRICH SCAM | ENFORCEMENT DIRECTORATE | KERALA
SUMMARY :Highrich Investment Fraud; ED raid in three states including Kerala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *