ഹിന്ദി കവി വിനോദ് കുമാര്‍ ശുക്ലയ്ക്ക് ജ്ഞാനപീഠം പുരസ്‌കാരം

ഹിന്ദി കവി വിനോദ് കുമാര്‍ ശുക്ലയ്ക്ക് ജ്ഞാനപീഠം പുരസ്‌കാരം

ന്യൂഡൽഹി: പ്രമുഖ ഹിന്ദി എഴുത്തുകാരന്‍ വിനോദ് കുമാര്‍ ശുക്ലയ്ക്ക് 2024ലെ ജ്ഞാനപീഠം പുരസ്‌കാരം. പ്രതിഭാ റേയുടെ അധ്യക്ഷയും മാധവ് കൗശിക്, ദാമോദർ മൗസോ, പ്രഭാ വർമ, അനാമിക, എ. കൃഷ്ണ റാവു, ജാനകി പ്രസാദ് ശർമ, മധുസൂദനൻ ആനന്ദ് തുടങ്ങിയവർ അംഗങ്ങളുമായ സമിതിയാണ് വിനോദ് കുമാര്‍ ശുക്ലയെ (88) 59-ാമത് ജ്ഞാനപീഠ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. കവിത, കഥ, നോവല്‍ തുടങ്ങി വിവിധ സാഹിത്യമേഖലകള്‍ക്ക് നല്‍കിയ സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.

ഛത്തീസ്ഗഢ് സ്വദേശിയായ വിനോദ് കുമാർ നോവലിസ്റ്റ്, കഥാകാരൻ, കവി, എന്നീ നിലകളിൽ പ്രശസ്തനാണ്. ഛത്തീസ്ഗഢിൽ നിന്ന് ജ്ഞാനപീഠം ലഭിക്കുന്ന ആദ്യ എഴുത്തുകാരനും 12-ാമത്തെ ഹിന്ദി സാഹിത്യകാരനുമാണ് അദ്ദേഹം. 1999-ൽ സാഹിത്യ അക്കാദമി അവാർഡിന് അർഹനായിട്ടുണ്ട്. ലഗ്ഭഗ് ജയ്ഹിന്ദ് ആണ് ആദ്യ കവിത സമാഹാരം. ദീവാര്‍ മേം ഏക് ഖിഡ്കി രഹ്തീ ധീ, നൗക്കര്‍ കി കമീസ്, ഖിലേഗാ തോ ദേഖേംഗെ തുടങ്ങിയ പ്രശസ്ത നോവലുകളും വിനോദ് കുമാര്‍ ശുക്ല രചിച്ചു. 11 ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

TAGS: NATIONAL | JNANAPEETA AWARD
SUMMARY: Hindi poet Vinod kumar shukla gets jnanpeeta award

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *