ഹിസ്ബുൽ തഹ്‌രീർ അംഗം അസീസ് അഹമ്മദ് ബെംഗളൂരുവിൽ കസ്റ്റഡിയിൽ

ഹിസ്ബുൽ തഹ്‌രീർ അംഗം അസീസ് അഹമ്മദ് ബെംഗളൂരുവിൽ കസ്റ്റഡിയിൽ

ബെംഗളൂരു: ഹിസ്ബുൽ തഹ്‌രീർ സംഘടനയിലെ അംഗം അസീസ് അഹമ്മദ് ബെംഗളൂരുവിൽ കസ്റ്റഡിയിൽ. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉദ്യോഗസ്ഥർ ദേവനഹള്ളിക്കടുത്തുള്ള കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നാണ് അസീസ് അഹമ്മദ് എന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തത്. കെംപെഗൗഡ വിമാനത്താവളം വഴി ജിദ്ദയിലേക്ക് കടക്കാനായിരുന്നു ശ്രമം. എമിഗ്രേഷൻ ഉദ്യോഗസ്ഥരാണ് വിവരം എൻഐഎയെ അറിയിച്ചത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ എൻഐഎ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടുകയായിരുന്നു.

അടുത്തിടെ നാവികത്താവളത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന മൂന്ന് പേരെ എൻഐഎ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു. ഉദ്യോഗസ്ഥരെ ഹണിട്രാപ്പ് ചെയ്യുകയും സീബേർഡ് നാവിക താവളത്തിന്റെ ഫോട്ടോയും മറ്റ് വിവരങ്ങളും പണത്തിനായി ശത്രുരാജ്യമായ പാക്കിസ്ഥാന് നൽകുകയും ചെയ്ത കേസിലായിരുന്നു അറസ്റ്റ്.

തൊഡൂരിലെ സുനിൽ നായിക്, മുദുഗയിലെ ഇവെപ്പ് തണ്ടേൽ, ഹലവള്ളി സ്വദേശി അക്ഷയ് രവി നായിക് എന്നിവരെയാണ് എൻഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഒരാളെ ഗോവയിൽ നിന്നും മറ്റ് രണ്ട് പേരെ നാവികത്താവളത്തിൽ നിന്നുമാണ് പിടികൂടിയത്. ഇവരിൽ നിന്നുമാണ് അഹമ്മദിനെ കുറിച്ചുള്ള വിവരം എൻഐഎക്ക് ലഭിച്ചത്.

TAGS: BENGALURU | HIZBUL THAHREER
SUMMARY: Nia cpatites hizbil membet in bluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *