സംസ്ഥാനത്ത് സ്ഥിരീകരിച്ച എച്ച്എംപി വൈറസിന് ചൈനയുമായി ബന്ധമില്ലെന്ന് ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് സ്ഥിരീകരിച്ച എച്ച്എംപി വൈറസിന് ചൈനയുമായി ബന്ധമില്ലെന്ന് ആരോഗ്യ വകുപ്പ്

ബെംഗളൂരു: സംസ്ഥാനത്ത് സ്ഥിരീകരിച്ച എച്ച്എംപി (ഹ്യൂമൻ മെറ്റാന്യൂമോ വൈറസ്) വൈറസ് ബാധയ്ക്ക് ചൈനയുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയടക്കം ലോകത്തെല്ലായിടത്തുമുള്ള വൈറസാണ് എച്ച്എംപി. ബെംഗളൂരുവിൽ രോഗം സ്ഥിരീകരിച്ച രണ്ട് കുട്ടികളും രാജ്യാന്തര യാത്രകൾ നടത്തിയിട്ടില്ല. ഇക്കാരണത്താൽ തന്നെ ഇവരിലെ വൈറസ് ബാധയ്ക്ക് ചൈനയുമായി ബന്ധമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

മൂന്നുമാസവും എട്ടുമാസവും പ്രായമുള്ള കുഞ്ഞുങ്ങൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഐസിഎംആറിന്റെ പതിവ് നിരീക്ഷണത്തിനിടെയാണ് കുഞ്ഞുങ്ങൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് കുട്ടികളും നിലവിൽ ബെംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. രാജ്യത്തുടനീളമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നിരീക്ഷിക്കുന്നതിന് ഐസിഎംആർ നടത്തുന്ന പതിവ് നിരീക്ഷണത്തിലൂടെയാണ് രണ്ട് കേസുകളും തിരിച്ചറിഞ്ഞതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബെംഗളൂരുവിന് പുറമെ ഗുജറാത്തിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

TAGS: KARNATAKA | HMP VIRUS
SUMMARY: Bengaluru’s HMPV infections not linked to China surge, says health ministry

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *