ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്‌എംപി വൈറസ് സ്ഥിരീകരിച്ചു

ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്‌എംപി വൈറസ് സ്ഥിരീകരിച്ചു

അഹമ്മദാബാദ്: ബെംഗളൂരുവിന് പുന്നാലെ ഗുജറാത്തിലും എച്ച്‌എംപി വൈറസ് രോഗബാധ സ്ഥിരീകരിച്ചു. അഹമ്മദാബാദില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് എച്ച്‌എംപിവി സ്ഥിരീകരിച്ചത്. നിലവില്‍ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

എച്ച്‌എംപിവി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുജറാത്ത് സര്‍ക്കാരും ആരോഗ്യവകുപ്പും ജാഗ്രത തുടരുകയാണ്. കാര്യങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നും സാഹചര്യം നേരിടാൻ സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നുമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഗുജറാത്തില്‍ രോഗം സ്ഥിരീകരിച്ച കുട്ടിക്കും വിദേശയാത്ര പശ്ചാത്തലമില്ലെന്നാണ് വിവരം.

ചൈനയില്‍ ഹ്യൂമണ്‍ മെറ്റാ ന്യൂമോവൈറസ് രോഗബാധ വ്യാപകമായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യയില്‍ ബെംഗളൂരുവിലാണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത്. ബെംഗളുരു യെലഹങ്കയിലെ ആശുപത്രിയില്‍ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ ചികിത്സ തേടിയ എട്ടും മൂന്നും മാസം പ്രായമുള്ള ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനുമാണ് രോഗബാധ കണ്ടെത്തിയത്.

TAGS : HMPV VIRUS | GUJARAT
SUMMARY : After Bengaluru HMPV virus has also been confirmed in Gujarat

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *