മംഗളൂരു വിമാനത്താവളത്തിന് ബോംബ് ഭീഷണി

മംഗളൂരു വിമാനത്താവളത്തിന് ബോംബ് ഭീഷണി

ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി. ജൂൺ 18ന് ഉച്ചയ്ക്ക് 12.43നാണ് വിമാനത്താവളത്തിൻ്റെ ഇമെയിലിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. അടുത്ത ഏതാനും നിമിഷങ്ങൾക്കകം സ്‌ഫോടനമുണ്ടാകുമെന്നും യാത്രക്കാരെല്ലാം മരിക്കുമെന്നുമായിരുന്നു സന്ദേശം.

ഇതോടെ വിമാനത്താവളത്തിലെ ചീഫ് സെക്യൂരിറ്റി ഓഫീസർ ബജ്‌പെ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്താവള പരിസരത്ത് പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. പിന്നീട് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു.

രാജ്യത്തുടനീളമുള്ള മറ്റ് 41 വിമാനത്താവളങ്ങളിലേക്കും സമാനമായ ഭീഷണി ഇമെയിലുകൾ അയച്ചതായി റിപ്പോർട്ടുണ്ട്. 2023 ഏപ്രിൽ 29, ഡിസംബർ 26 തീയതികളിൽ മംഗളൂരു വിമാനത്താവളത്തിനും സമാന രീതിയിൽ ബോംബ് ഭീഷണി ഇമെയിലുകൾ ലഭിച്ചിരുന്നു. പിന്നീട് ഇവയെല്ലാം വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

TAGS: BENGALURU UPDATES| MANGALORE UPDATE
SUMMARY: Mangalore airport recieves hoax bomb threat

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *