ലിക്വിഡ് നൈട്രജൻ അടങ്ങിയ പാൻ കഴിച്ച പന്ത്രണ്ടുകാരിയുടെ വയറ്റിൽ ദ്വാരം

ലിക്വിഡ് നൈട്രജൻ അടങ്ങിയ പാൻ കഴിച്ച പന്ത്രണ്ടുകാരിയുടെ വയറ്റിൽ ദ്വാരം

ബെംഗളൂരു: ബെംഗളൂരുവിൽ ലിക്വിഡ് നൈട്രജൻ അടങ്ങിയ പാൻ കഴിച്ച 12 കാരിയുടെ വയറ്റിൽ ദ്വാരം. വിവാഹ പാർട്ടിയിൽ വെച്ചാണ് കുട്ടി പാൻ കഴിച്ചത്. ഇതോടെ പെൺകുട്ടിക്കു പെർഫോറേഷൻ പെരിറ്റോണിറ്റിസ് (ആമാശയത്തിൽ ഉണ്ടാകുന്ന ദ്വാരം) എന്ന അവസ്ഥയാണുണ്ടായത്.

കഠിനമായ വയറുവേദന അനുഭവപ്പെട്ട കുട്ടിയെ ഉടൻ എച്ച്എസ്ആർ ലേഔട്ടിലെ നാരായണ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിക്കു ഇൻട്രാ-ഒപി ഒജിഡി സ്കോപ്പി, സ്ലീവ് ഗ്യാസ്ട്രെക്ടമി എന്നിവയുടെ സഹായത്തോടെ ശസ്ത്രക്രിയ നടത്തി. പിന്നീട് ആറ് ദിവസത്തിന് ശേഷമാണ് കുട്ടിയെ ഡിസ്ചാർജ് ചെയ്തത്.

ഭക്ഷണവസ്തുക്കൾക്കിടയിൽ ലിക്വിഡ് നൈട്രജന്റെ ജനപ്രീതി വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, ആളുകൾ ജാഗ്രത പാലിക്കുകയും, ആരോഗ്യത്തിനു മുൻഗണന നൽകുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ജാഗ്രതയും, ജനങ്ങൾക്കിടയിൽ ഇതേക്കുറിച്ച് അവബോധവും ഉണ്ടാകേണ്ടതുണ്ട് എന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *