മഴ; ദക്ഷിണ കന്നഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മഴ; ദക്ഷിണ കന്നഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് ദക്ഷിണ കന്നഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ബുധനാഴ്ചയാണ് രാത്രിയോടെയാണ് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതനുസരിച്ച് ജില്ലയിലെ എല്ലാ അങ്കണവാടികൾക്കും പ്രൈമറി, ഹൈസ്‌കൂളുകൾക്കും പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകൾക്കും അവധി ബാധകമാണ്.

വ്യാഴാഴ്ച ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. പ്രതികൂല കാലാവസ്ഥയായതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി സ്കൂളുകൾക്കും പിയുസികൾക്കും ബുധനാഴ്ചയും അവധി നൽകിയിരുന്നു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

TAGS: RAIN | HOLIDAY
SUMMARY: Holiday declared for schools and PUCs in Dakshina Kannada for Aug 1

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *