കനത്ത മഴ; ബെംഗളൂരുവിൽ സ്കൂളുകൾക്ക് നാളെ അവധി

കനത്ത മഴ; ബെംഗളൂരുവിൽ സ്കൂളുകൾക്ക് നാളെ അവധി

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുഴുവൻ സ്കൂളുകൾക്കും, അംഗൻവാടികൾക്കും നാളെ അവധി പ്രഖ്യാപിച്ചതായി ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ജി. ജഗദീഷ് അറിയിച്ചു. എന്നാൽ, പ്രീ-യൂണിവേഴ്‌സിറ്റി, ഡിഗ്രി, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, എഞ്ചിനീയറിംഗ് കോളേജുകൾ, ഐടിഐകൾ എന്നിവ സാധാരണ പോലെ പ്രവർത്തിക്കും.

സർവകലാശാലകൾ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല. അവധി ദിവസത്തെ ക്ലാസുകൾ ശനിയാഴ്ചയോ, ഞായറാഴ്ചയോ സ്പെഷ്യൽ ക്ലാസുകളായി നടത്താമെന്ന് ഡിസി അറിയിച്ചു. നിലവിൽ ഒക്ടോബർ 24 വരെ നഗരത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ പെയ്യുന്നതിനാൽ എല്ലാവരും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ഡെപ്യൂട്ടി കമ്മീഷണർ നിർദേശിച്ചു.

 

TAGS: BENGALURU | HOLIDAY
SUMMARY: Holiday for schools on October 23 as rains continue in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *