മലയാളി വിദ്യാർഥിനികളുടെ താമസസ്ഥലത്ത് കയറി ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമം; ഹോംഗാർഡ് അറസ്റ്റിൽ

മലയാളി വിദ്യാർഥിനികളുടെ താമസസ്ഥലത്ത് കയറി ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമം; ഹോംഗാർഡ് അറസ്റ്റിൽ

ബെംഗളുരു: മലയാളി കോളേജ് വിദ്യാർഥിനി കളുടെ താമസസ്ഥലത്ത് കയറി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ഹോം ഗാർഡ് അറസ്റ്റിൽ. ഹോംഗാർഡായി ജോലിചെയ്യുന്ന സുരേഷ് കുമാറിനെയാണ്‌ (40) സദാശിവനഗർ പോലീസ് അറസ്റ്റുചെയ്തത്.

എം.എസ്. രാമയ്യനഗറിൽ ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബി.എസ്‌സി. വിദ്യാർഥിനിയും രണ്ട് സുഹൃത്തുക്കളും താമസിച്ചുവന്ന ഫ്ലാറ്റിൽ കയറി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

ഫ്ലാറ്റിൽനിന്ന്‌ മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ അതിക്രമിച്ചുകയറിയത്. വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തിയ ഇയാള്‍ 5000 രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു. വിദ്യാർഥിനികൾ ഉടൻ പോലീസ് ഹെൽപ് ലൈനിൽ വിളിച്ച് പരാതി നല്‍കുകയായിരുന്നു. പോലീസിന്റെ പട്രോളിങ് സംഘം സ്ഥലത്തെത്തി ഉടന്‍ തന്നെ സുരേഷ് കുമാറിനെ കസ്റ്റഡിയിലെടുത്തു.
<BR>
TAGS : EXTORTION  | ARRESTED
SUMMARY : Home guard arrested for trying to enter Malayali students’ residence and extort money

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *